മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2018 12:59 PM |
Last Updated: 05th April 2018 12:59 PM | A+A A- |

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് തെളിവുകള്‍ നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണം നല്ല രീതിയില്‍ മു്‌ന്നോട്ട് പോകുകയാണെന്നും ഈ സാഹചര്യത്തില്‍ തെളിവുകള്‍ നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.ഇടക്കാല അന്വഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍ ഹൈക്കോാടതിയെ സമര്‍പ്പിച്ചു.
അന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളിയുള്‍പ്പെടെ പ്രതികള്‍ തെളിവകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സിനോട് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹൈ്‌ക്കോടതിയും ആവശ്യപ്പെട്ടിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും