കൊല്ലം അജിത് അന്തരിച്ചു
കൊച്ചി: നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്
സംവിധായകന്‍ പത്മരാജന്റെ സഹായിയാകന്‍ അവസരം ചോദിച്ചെത്തിയ അജിത്ത് ആദ്യമായി വേഷമിടുന്നതും അദ്ദേഹത്തിന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലാ്. 1983 ലാണ് ഈ ചിത്രം ഇറങ്ങിയത്. പിന്നീടുള്ള പത്മരാജന്റെ മിക്കചിത്രങ്ങളിലും അജിത് അഭിനയിച്ചിരുന്നു
1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനുമായി. 2012 ല്‍ ഇറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവര്‍ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ