'യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു'

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂ.
'യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു'

കൊച്ചി: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുകളിലെ 2016- 17 ബാച്ച് വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അവതരിപ്പിച്ച 2018ലെ കേരള പ്രൊഫഷണല്‍ കോളേജുകള്‍ ( മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമവത്കരിക്കല്‍) ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതില്‍ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോള്‍ എല്‍ഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യമെന്ന് ജയശങ്കര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളേജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം. ഇതേ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂവെന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

അന്നത്തിനും പഞ്ഞമില്ല
സ്വര്‍ണത്തിനും പഞ്ഞമില്ല
മണ്ണിതില്‍ കരുണയ്ക്കാണു പഞ്ഞം.. (പി ഭാസ്‌കരന്‍ എഴുതിയ പഴയൊരു സിനിമാ ഗാനം)

കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളേജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം.

ഇതേ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിര്‍ക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങള്‍. ഇത്തവണ അതുണ്ടായില്ല. കോണ്‍ഗ്രസും ലീഗും ബിജെപിയും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും പിസി ജോര്‍ജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബലറാം ചില തടസവാദങ്ങള്‍ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോള്‍ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സര്‍വ്വസമ്മതമായി പാസായി.

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂ.

യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതില്‍ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോള്‍ എല്‍ഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.

കേരള സര്‍ക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാന്‍ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും സദ്ബുദ്ധി തോന്നിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com