തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ബസുടമകള്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 06th April 2018 12:43 PM |
Last Updated: 06th April 2018 12:43 PM | A+A A- |

കൊച്ചി: ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ദളിത് ഐക്യവേദി തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ഒരു വിഭാഗം ബസുടമകള്‍. കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി ദളിത് ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
പട്ടികജാതിപട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ മരിച്ചിരുന്നു. ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ യുപി സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.