കൊല്ലം: കൊല്ലത്ത് പതിനാറു വയസുകാരിയെ യുവാവ് ബ്ലേഡ് വച്ചു കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. വീടിനു പിന്‍ഭാഗത്തു കൂടി കയറി പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടു വീട്ടുകാരും നാട്ടുകാരും എത്തി ഇരുപത്തിനാലുകാരനായ യുവാവിനെ പിടികൂടി.
ഇന്നു വൈകിട്ട് നാലിനാണു സംഭവം. പ്രകോപനത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയുടെ കഴുത്തില്‍ നാലു സ്റ്റിച്ചുണ്ട്. യുവാവിനെതിരെ കേസെടുത്ത് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ