ബിജെപി കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ കാക്ക മലര്‍ന്ന് പറക്കും: വെളളാപ്പളളി 

സവര്‍ണ അജണ്ട കൊണ്ടുനടക്കുന്ന ബിജെപി കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
ബിജെപി കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ കാക്ക മലര്‍ന്ന് പറക്കും: വെളളാപ്പളളി 

നിലമ്പൂര്‍: സവര്‍ണ അജണ്ട കൊണ്ടുനടക്കുന്ന ബിജെപി കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കേരളത്തില്‍ മുന്നണി വളരണമെന്ന നിലപാടല്ല ബിജെപിക്കുളളത്. ഘടകകക്ഷികളെ സഹകരിപ്പിക്കാതെ ഒറ്റയാള്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലെ കൂട്ടുകക്ഷികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ ബിഡിജെഎസിന് വാഗ്ദാനങ്ങള്‍ നല്‍കിയത് പോലും അനുവദിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി കേരള ഘടകത്തില്‍ മറ്റെങ്ങും ഇല്ലാത്തവിധം ഗ്രൂപ്പ് പോരാണ്. വികസന കേരളത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായ വഴിയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നത് പറയില്ല. ശരിയായ തീരുമാനം എടുക്കാന്‍ അവിടത്തെ വോട്ടര്‍മാര്‍ പ്രാപ്തരാണെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com