ബിനാലെ സി ഇ ഒ മഞ്ജു സാറ രാജിവച്ചു; ഫൗണ്ടേഷനില്‍ പൊട്ടിത്തെറി

രാജി പരമ്പരയുടെ ഉള്ളുകള്ളികളിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍.
ബിനാലെ സി ഇ ഒ മഞ്ജു സാറ രാജിവച്ചു; ഫൗണ്ടേഷനില്‍ പൊട്ടിത്തെറി

കൊച്ചി: നാലാം എഡിഷനു തയ്യാറെടുപ്പുകള്‍ തുടങ്ങാനിരിക്കെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി കൊച്ചി അന്താരാഷ്ട്ര ബിനാലെ ഫൗണ്ടേഷനെ പിടിച്ചുകുലുക്കുന്നു. സി ഇ ഒ മഞ്ജു സാറ രാജന്‍, എക്‌സിബിഷന്‍ ഓഫീസര്‍ മറിയം ജോസഫ് എന്നിവരാണ് രാജി വച്ചത്. ഫൗണ്ടേഷന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായ ശ്രീധര്‍ ആന്റ് കമ്പനി ആ ചുമതലയില്‍ നിന്നു പിന്‍മാറുകയും ചെയ്തു. 

സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ വന്‍തുക ലഭിക്കുന്ന ബിനാലെയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പ്രമുഖരുടെ രാജി. അടുത്ത ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നാലാം എഡിഷന്‍. ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചത്. 2016 ഡിസംബറിലെ മൂന്നാം ബിനാലെയ്ക്ക് ഏഴ് കോടി നല്‍കിയിരുന്നു. എന്നാല്‍ ഫൗണ്ടേഷന്റെ സാമ്പത്തിക വിഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്ളില്‍ത്തന്നെ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അന്താരാഷ്ട്ര പ്രശസ്ത മാധ്യമ പ്രവര്‍ത്തക കൂടിയായ മഞ്ജു സാറ രാജന്‍ രാജി വച്ചത് എന്ന് അറിയുന്നു. 

മഞ്ജു സാറ രാജന്‍

കഴിഞ്ഞ നവംബറില്‍ കാലാവധി അവസാനിച്ചെങ്കിലും ഫൗണ്ടേഷന്റെ അഭ്യര്‍ത്ഥന മാനിച്ച് പദവിയില്‍ തുട തുരെുകയായിരുന്നു അവര്‍. എന്നാല്‍ കരാര്‍ പുതുക്കേണ്ടെന്ന് കഴിഞ്ഞ മാസം പകുതിയോടെ തീരുമാനിക്കുകയും രാജി നല്‍കുകയുമായിരുന്നു.' കരാര്‍ പുതുക്കേണ്ട എന്നു ഞാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു' എന്ന് സമകാലിക മലയാളം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മഞ്ജു സാറ രാജന്‍ പറഞ്ഞു. മൂന്നാം ബിനാലെയ്ക്ക് തൊട്ടുമുമ്പാണ് അവരെ സി ഇ ഒ ആക്കിയത്.


കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ ചേര്‍ന്ന ബിനാലെ ട്രസ്റ്റ് യോഗത്തില്‍ സാമ്പത്തിക നടത്തിപ്പിനേക്കുറിച്ച് ട്രഷറും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസും സി ഇ ഒയും ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി സാമ്പത്തിക വിഭാഗം മേധാവിയെ മാറ്റി. എന്നാല്‍ പകരം നിയമനം നടത്തിയില്ല. കഴിഞ്ഞ ജനുവരി 29 ലക്കത്തില്‍ ഈ സംഭവ വികാസങ്ങളെക്കുറിച്ച് സമകാലിക മലയാളം വാരിക വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. രാജി പരമ്പരയുടെ ഉള്ളുകള്ളികളിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com