സര്‍ക്കാര്‍ വാദം പൊളിയുന്നു; ബിവറേജസിന്റെ മദ്യവില്‍പ്പനയില്‍ വന്‍കുതിപ്പ്, വിറ്റഴിച്ചത് 12,929 കോടി രൂപയുടെ മദ്യം

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 794 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
സര്‍ക്കാര്‍ വാദം പൊളിയുന്നു; ബിവറേജസിന്റെ മദ്യവില്‍പ്പനയില്‍ വന്‍കുതിപ്പ്, വിറ്റഴിച്ചത് 12,929 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: പുതിയ മദ്യനയം മൂലം മദ്യ ഉപഭോഗം വര്‍ധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും, ബിവറേജസിന്റെ മദ്യവില്‍പ്പനയില്‍ വന്‍കുതിപ്പ്. 2016-17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 794 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 12,929 കോടി രൂപയുടെ മദ്യവില്‍പ്പന കഴിഞ്ഞ വര്‍ഷം നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മദ്യവില്‍പ്പനയിലുടെ സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത് 11026 കോടി രൂപയാണ്. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 673 കോടി രൂപ കൂടുതലാണ്. വില്‍പ്പന നികുതിയിലും എക്‌സൈസ് ഡ്യൂട്ടിയിലും ഈ വര്‍ധന പ്രതിഫലിച്ചു. യഥാക്രമം 457 കോടി രൂപയുടെയും 48 കോടി രൂപയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് നടപ്പിലാക്കിയ പുതിയ മദ്യനയം മൂലം മദ്യ ഉപഭോഗം വര്‍ധിച്ചിട്ടില്ലെന്ന് മാര്‍ച്ച് 28 ന് നിയമസഭയില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചോദ്യത്തിന് മറുപടിയായി എഴുതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍ക്ക് കടകവിരുദ്ധമായ റിപ്പോര്‍ട്ട് പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com