പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വിഎം സുധീരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 07:53 PM |
Last Updated: 07th April 2018 07:53 PM | A+A A- |

തിരുവനന്തപുരം: ഭരണഘടനയുടെ അന്തസത്തയെയും നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ നിയമനിര്‍മ്മാണത്തിന് തയ്യാറായ സര്‍ക്കാരിനേറ്റ കനത്ത ആഘാതമാണ് പ്രസ്തുത ബില്‍ മടക്കിയ ഗവര്‍ണറുടെ നടപടിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ഭരണഘടനയില്‍ തൊട്ട് നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെയാണ് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനത്തിന് നേതൃത്വം നല്‍കിയത്. ഇതോടെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അര്‍ഹത നഷ്ടപ്പെട്ട പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നും സുധീരന്‍ പറഞ്ഞു. നിയമവിരുദ്ധമായ ഈ ബില്ലില്‍ കയ്യൊപ്പ് ചാര്‍ത്താത്ത ഗവര്‍ണറുടെ നടപടി നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നും സുധീരന്‍ വ്യക്തമാക്കി