വിജയം ഉറപ്പാക്കാന്‍ നിര്‍ബന്ധിത ടിസി നല്‍കരുത്; ജയിക്കാന്‍ ഇന്റേണല്‍ അടക്കം 33 ശതമാനം മതിയെന്ന് സിബിഎസ്ഇ

പത്താം ക്‌ളാസില്‍ 100 ശതമാനം വിജയം ഉറപ്പിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.ഇ
വിജയം ഉറപ്പാക്കാന്‍ നിര്‍ബന്ധിത ടിസി നല്‍കരുത്; ജയിക്കാന്‍ ഇന്റേണല്‍ അടക്കം 33 ശതമാനം മതിയെന്ന് സിബിഎസ്ഇ

കോട്ടയം: പത്താം ക്‌ളാസില്‍ 100 ശതമാനം വിജയം ഉറപ്പിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കരുതെന്ന് സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ടി.സി നല്‍കാവൂവെന്നും സി.ബി.എസ്.ഇ കര്‍ശന നിര്‍ദ്ദേശം നല്‍കി. കോട്ടയം പാമ്പാടി  സ്‌കൂളിലെ ഒന്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇയുടെ നിര്‍ദ്ദേശം. ഒരു വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് അടക്കം 33 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെ ടി.സി നല്‍കുന്നത് നല്ല പ്രവണതയല്ലെന്നും സിബിഎസ്ഇ നിര്‍ദേശിച്ചു. നേരത്തെ ഇന്റേണല്‍ കൂടാതെ 33ശമതാനം മാര്‍ക്ക് വേണമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്ന് നിര്‍ബന്ധമായി ടി.സി നല്‍കി പറഞ്ഞു വിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠന നിലവാരം മോശമാണ് എന്ന് ആരോപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ ഒമ്പത് വിദ്യാത്ഥികള്‍ക്ക് അധികൃതര്‍ ടി.സി നല്‍കുകയും ചെയ്തിരുന്നു. പത്താം ക്ലാസില്‍ നൂറ് ശതമാനം വിജയം ഉറപ്പാക്കാനായി ഒമ്പതാം ക്ലാസില്‍ നിന്ന് തോല്‍പിച്ചത് കൊണ്ട് കോട്ടയത്ത് ബിന്റോ ഈപ്പന്‍ എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com