കുമ്മനം പറയുന്നത് കള്ളം; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ ശ്രീമതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി.
കുമ്മനം പറയുന്നത് കള്ളം; പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ ശ്രീമതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി കെ ശ്രീമതി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ആരോഗ്യമന്ത്രിയായിരിക്കേ താന്‍ അനധികൃതമായി ഇടപെട്ടുവെന്ന കുമ്മനത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഇക്കാര്യം അദേഹത്തിന് കൃത്യമായി അറിയാമെങ്കിലും ബോധപൂര്‍വം കള്ളം പറയുകയാണ്- പികെ ശ്രീമതി പറഞ്ഞു.

2003ല്‍ എകെ ആന്റണി സര്‍ക്കാരാണ് കോളേജിന് എന്‍ഒസിയും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കിയത്. ഇതിന് തെളിവുണ്ട്. 2005ലാണ് അവര്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിന് അപേക്ഷിച്ചത്. 2006ല്‍ പ്രവേശനം നടത്താനുള്ള അനുമതിയും ലഭിച്ചു. 21 മെഡിക്കല്‍ കോളേജുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിനുശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് കോളേജ് അധികൃതര്‍ ഒരപേക്ഷയും സമര്‍പ്പിച്ചിരുന്നില്ല എംപി പറഞ്ഞു.

2003ല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി കെ രാമമൂര്‍ത്തി ഒപ്പിട്ട ഉത്തരവിന്റെ കോപ്പിവരെ കുമ്മനത്തിന് നല്‍കാന്‍ തയാറാണെന്ന് ശ്രീമതി പറഞ്ഞു. കുമ്മനം പ്രസതാവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും പികെ ശ്രീമതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com