കേരളത്തില്‍ വേശ്യാവൃത്തി ഹൈടെക്കെന്ന് പഠനം

വേശ്യാവൃത്തി ഒരു ജോലിയായി കാണാന്‍ ആളുകള്‍ തുടങ്ങിയിരിക്കുന്നു എന്നും പഠനം വെളിപ്പെടുത്തുന്നു.
കേരളത്തില്‍ വേശ്യാവൃത്തി ഹൈടെക്കെന്ന് പഠനം

തിരുവനന്തപുരം: കേരളത്തില്‍ വേശ്യാവൃത്തി ഹൈടെക്കായ തൊഴിലായി മാറിയെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണുകളിലൂടെയും അപ്ലിക്കേഷനുകളിലൂടേയുമാണ് വേശ്യാവൃത്തി സംബന്ധിച്ച ഇടപാടുക്കള്‍ കൂടുതലായും നടക്കുന്നത് എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വേശ്യാവൃത്തി ഒരു ജോലിയായി കാണാന്‍ ആളുകള്‍ തുടങ്ങിയിരിക്കുന്നു എന്നും പഠനം വെളിപ്പെടുത്തുന്നു. കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും അറുപതോളം എന്‍ ജി ഒകളും ചേര്‍ന്നാണ് പഠനം നടത്തിയത്.

ഈ തൊഴിലില്‍ ഏര്‍പ്പെടുന്ന കൂടുതല്‍ സ്ത്രീകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുമുള്ളവരാണെന്ന് പഠനം കണ്ടെത്തി. ഇവരെ കൂടാതെ രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്റേര്‍സും കേരളത്തില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിട്ടുള്ളതായി പഠനം പറയുന്നു.
 
വിദഗ്ധരായ പ്രൊഫഷണലുകളും പണത്തിന് ആവാശ്യം വരുന്ന സാഹചര്യങ്ങളില്‍ വേശ്യാവൃത്തിയെ ആശ്രയിക്കുന്നു. ആഢംഭരജീവിതം നയിക്കാനാഗ്രഹിക്കുന്നവരും പണത്തിനായി ഈ ജോലി സ്വീകരിക്കുന്നതായും  പഠനം വെളിപ്പെടുത്തുന്നു. നിലവില്‍ കേരളത്തില്‍ 15,802 സ്ത്രീകളും 11,707 പുരുഷന്‍മാരും വേശ്യാവൃത്തിയിലേര്‍പ്പെടുന്നതായും ഇവരില്‍ രണ്ട് സ്ത്രീകളും പത്ത് പുരുഷന്മാരും എച്ച് ഐ വി ബാധിതരാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com