ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ബല്‍റാമിന്റെ മറുപടി; 'മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്...'

'ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്...'
ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ബല്‍റാമിന്റെ മറുപടി; 'മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്...'

പാലക്കാട്:  കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ വിമര്‍ശകര്‍ക്കു 'മറുപടി'യുമായി വി.ടി.ബല്‍റാം എംഎല്‍എ. ലൈക്കുകള്‍ക്കും കയ്യടികള്‍ക്കും വേണ്ടിയാണ് ചിലര്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നതെന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയത്. റോജി ജോണ്‍, കെഎസ് ശബരിനാഥന്‍ എന്നിവരായിരുന്നു പ്രധാനമായും ബല്‍റാമിനെതിരെ രംഗത്തെത്തിയത്. 

ലൈക്കുകള്‍ക്കും കയ്യടികള്‍ക്കും വേണ്ടിയാണ് ചിലര്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നതെന്ന ായിരുന്നു കഴിഞ്ഞ ദിവസം അങ്കമാലി എംഎല്‍എ റോജി.എം.ജോണ്‍ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചത്. 'ഇത്രയും കാലം ബില്ലിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്നു ചാടുന്നതല്ല ഹീറോയിസം' എന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പച്ച നിറമുള്ള ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ച് മൊത്തം 'പച്ച' പശ്ചാത്തലത്തിലുള്ള ചിത്രത്തോടൊപ്പം ബല്‍റാമിന്റെ അഭ്യര്‍ഥനയുമുണ്ട്: 'ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്...' എന്നായിരുന്നു വാക്കുകള്‍. കെഎംസിസി അബുദാബിയുടെ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ബല്‍റാം പങ്കുവച്ചത്. 

ഒരു മണിക്കൂറിനകം നാലായിരത്തിലേറെ പേരാണ് ലൈക്കുകളുമായി ഫോട്ടോയ്ക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം ഒരു 'ലൈക്ക്' ചിഹ്നം മാത്രം ഷെയര്‍ ചെയ്തും ബല്‍റാം വിമര്‍ശകര്‍ക്കുള്ള മറുപടി വ്യക്തമാക്കിയിരുന്നു. 

ബില്ലിനെക്കുറിച്ച് യുഡിഎഫ് പലവട്ടം ചര്‍ച്ച ചെയ്തപ്പോഴും ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നായിരുന്നു ശബരീനാഥന്റെ വിമര്‍ശനം. ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസമെന്നും ശബരീനാഥന്‍ ബല്‍റാമിനെ വിമര്‍ശിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിനു പിന്നാലെയാണിപ്പോള്‍ തൃത്താല എംഎല്‍എയുടെ 'പച്ചയായ' മറുപടിയെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com