ദലിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്: കാനം രാജേന്ദ്രന്‍; ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്

ദലിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ദലിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്: കാനം രാജേന്ദ്രന്‍; ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്

കൊച്ചി: ദലിത് പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കാനംം പറഞ്ഞു. പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ വിവധ ദലിത് സംഘടനകള്‍ നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കാനത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. നേരത്തെ മന്ത്രി വി.എസ് സുനില്‍കുമാര്‍ ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിപിഐ പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. 

അതേസമയം ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപകമായി വാഹനങ്ങള്‍ തടയപ്പെടുകയും റോഡ് ഉപരോധിക്കുകയുമാണ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com