ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് ആന്റണി ; ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസും ബിജെപിയും

ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും 
ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് ആന്റണി ; ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസും ബിജെപിയും

കൊച്ചി : ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഹര്‍ത്താലിനെ പൊളിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ മോദിക്കും പിണറായിക്കും ഒരേ നിലപാടാണ്. ദളിത് നേതാക്കളായ എം ഗീതാനന്ദന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടി തരംതാണതാണെന്നും ആന്റണി പറഞ്ഞു.
 

ദ​ളി​ത് സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പറഞ്ഞു. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേയും ജ​ന​രോ​ക്ഷം ആ​ളി​ക്ക​ത്തു​ക​യാ​ണ്. ജനങ്ങൾ ഏറ്റെടുത്ത ഹർത്താലിന് പിന്തുണ നൽകുന്നു. ഹ​ർ​ത്താ​ലി​നെ ത​ക​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നോ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ട്ടി​ക​ജാ​തി/ വ​ർ​ഗ പീ​ഡ​ന നി​യ​മം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​വ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ല. നി​യ​മം ഇ​ല്ലാ​താ​യാ​ൽ ഇ​തി​ന്‍റെ ആ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും 
രമേശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും അറിയിച്ചു. ദ​ളി​ത് സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​ത്തോ​ട് ബി​ജെ​പി​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​മെ​ന്ന് കു​മ്മ​നം പ​റ​ഞ്ഞു.

ഭാരതബന്ദുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് വെടിവെപ്പിലും അക്രമങ്ങളിലും പ്രതിഷേധിച്ചാണ് ദലിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താൽ സംസ്ഥാനത്ത് ഭാ​ഗികമാണ്. മിക്ക സ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി വാഹനങ്ങൾ അടക്കം തടഞ്ഞു. തുടർന്ന് പലയിടത്തും വാഹന ​ഗതാ​ഗതം തടസ്സപ്പെട്ടു. സമരാനുകൂലികളായ നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com