മോദി-പിണറായി ഭരണത്തിന് കീഴിലെ അതിക്രൂര ദലിത് വേട്ടക്കെതിരെ പ്രതിഷേധം ഉയരട്ടേ; ഹര്‍ത്താലിന് പിന്തുണയുമായി വി.എം സുധീരന്‍

പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍
മോദി-പിണറായി ഭരണത്തിന് കീഴിലെ അതിക്രൂര ദലിത് വേട്ടക്കെതിരെ പ്രതിഷേധം ഉയരട്ടേ; ഹര്‍ത്താലിന് പിന്തുണയുമായി വി.എം സുധീരന്‍

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് വി.എം സുധീരന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

മോദി-പിണറായി ഭരണത്തിന്‍ കീഴില്‍ നടക്കുന്ന അതിക്രൂരമായ ദലിത് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരട്ടെയെന്ന് സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നേരത്തെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും രംഗത്ത് വന്നിരുന്നു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും പിസി ജോര്‍ജും ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഹര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജനജീവിതം സാധാരണ നിലയില്‍ തന്നെയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com