യുവാവിനെ കടുവ കൊന്നുതിന്നു

വനത്തിൽ വിറക് തേടിപ്പോയ യുവാവിനെ കടുവ കൊന്നുതിന്നു
യുവാവിനെ കടുവ കൊന്നുതിന്നു

കോ​ന്നി: വനത്തിൽ വിറക് തേടിപ്പോയ യുവാവിനെ കടുവ കൊന്നുതിന്നു. വന സംരക്ഷണ സമിതി പ്രവർത്തകനായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കോന്നി അപ്പൂപ്പൻതോട് വനത്തിലാണ് കണ്ടെത്തിയത്. കോ​ന്നി കൊ​ക്കാ​ത്തോ​ട് കി​ട​ങ്ങി​ൽ കി​ഴ​ക്കേ​തി​ൽ ര​വി​യാ​ണ്​ (42) മ​രി​ച്ച​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ര​വി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സും വ​നം വ​കു​പ്പും സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന്​ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ ര​വി വൈ​കീ​ട്ട്​ ആ​റു​ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​ത്തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തി​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​പ്പൂ​പ്പ​ൻ​തോ​ട് ആ​ന​ച്ച​ന്ത ഇ​ല​വു​ഭാ​ഗ​ത്ത് ര​വി​യു​ടെ വ​ല​തു​കൈ​യു​ടെ ഭാ​ഗം ക​ണ്ടു. പി​ന്നീ​ട് ഇ​വി​ടെ നി​ന്ന്​ 25 മീ​റ്റ​ർ താ​ഴ്ച​യി​ൽ ത​ല​യു​ടെ ഭാ​ഗ​വും വ​ല​തു​കാ​ലിന്റെ ഭാ​ഗ​വും ക​ണ്ടെ​ത്തി. മറ്റു ശരീരഭാ​ഗങ്ങളോന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

അപ്പൂപ്പൻതോട്ടിൽ നിന്ന് തലമാനത്തേക്കുള്ള വനപാതയ്ക്കരികിൽ ഒന്നര കിലോമീറ്റർ ഉള്ളിൽ ആനച്ചന്ത ഭാ​ഗത്താണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരച്ചിലിൽ രവിയുടെ ചെരിപ്പാണ് ആദ്യം കണ്ടത്. കുറച്ചകലെ കാവി മുണ്ടും കണ്ടെത്തി. ഇവിടെ കടുവയുമായി മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുള്ളതായി റിപ്പോർട്ടുണ്ട്. ഇവിടെ നിന്ന് ഒരുകിലോമീറ്ററോളം അകലെ താഴ്വാരത്ത് കുറ്റിക്കാടുപിടിച്ച ഭാ​ഗത്താണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടുവ ആക്രമിച്ച് കടിച്ചെടുത്ത് ഇവിടെ എത്തിച്ച് തിന്നതാകാമെന്നാണ് വിലയിരുത്തൽ. 

പത്തനംതിട്ടയിൽ നിന്ന് ഫൊറൻസിക് വിദ​ഗ്ധരെത്തി തെളിവ് ശേഖരിച്ചു. വന്യമൃ​ഗത്തിന്റെ കാൽപ്പാടുകളും രോമവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൃഷിപ്പണിക്കാരനായിരുന്നു രവി. ഭാര്യ ബിന്ദു. ജ​ന​വാ​സ​മേ​ഖ​ല​യാ​യ അ​പ്പൂ​പ്പ​ൻ​തോ​ട്, ആ​ന​ച്ച​ന്ത, മ​ണ്ണീ​റ ത​ല​മാ​നം ഭാ​ഗ​ത്ത് ക​ടു​വയുടെയും പുലിയുടെയും സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com