സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്; ഇന്ന് പതാക ദിനം; കൊല്ലത്ത് ഉയര്‍ത്തുന്നത് ഒരുലക്ഷം ചെങ്കൊടികള്‍

ഏപ്രില്‍ 26ന് കൊല്ലത്ത് ആരംഭിക്കുന്ന സിപിഐ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ദിനം സി.രാജേശ്വര റാവുവിന്റെ ചരമദിനമായ ഇന്ന് ആചരിക്കും
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്; ഇന്ന് പതാക ദിനം; കൊല്ലത്ത് ഉയര്‍ത്തുന്നത് ഒരുലക്ഷം ചെങ്കൊടികള്‍

കൊല്ലം: ഏപ്രില്‍ 26ന് കൊല്ലത്ത് ആരംഭിക്കുന്ന സിപിഐ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ദിനം സി.രാജേശ്വര റാവുവിന്റെ ചരമദിനമായ ഇന്ന് ആചരിക്കും. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് അതിര്‍ത്തികളിലും ഇന്ന് പതാക ഉയര്‍ത്തും. ജില്ലയിലെ എല്ലാ പാര്‍ട്ടി മെമ്പര്‍മാരുടേയും ബഹുജന സംഘടനാ പ്രവര്‍ത്തകരുടേയും വീടുകളിലുമായി ഒരു ലക്ഷം പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തും.

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം എന്‍ സ്മാരകത്തിനു മുന്നില്‍ രാവിലെ 9.30ന് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. കെ രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ എന്നിവര്‍ സംബന്ധിച്ചു. 

കൊല്ലത്ത് ചിന്നക്കടയിലെ എം എന്‍ സ്മാരകത്തിനു മുന്നില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തി. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മായില്‍ പാലക്കാട്ടും ബിനോയ് വിശ്വം കോഴിക്കോട് പി കൃഷ്ണപിള്ള സ്മാരകത്തിനു മുന്നിലും പതാക ഉയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com