ഹാദിയ കേസ്; വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റ്; വിധിന്യായം പുറത്ത്

കോടതിയുടെ ചുമതല അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലാണ്.അല്ലാതെ അവകാശങ്ങളുടെ പരിധി വെട്ടിക്കുറയ്ക്കലല്ലെന്നും വിധിന്യായത്തില്‍ പറയുന്നു
ഹാദിയ കേസ്; വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റ്; വിധിന്യായം പുറത്ത്

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ വിധിന്യായം പുറത്ത്. ഹൈക്കോടതി വിധിയെ വിമര്‍ശിക്കുന്ന വിധി ന്യായമാണ് പുറത്തായിരിക്കുന്നത്. ഷെഫിനും ഹാദിയയും ഉറച്ചുനിന്നപ്പോഴും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും വിധിന്യായത്തില്‍ പറയുന്നു.

മകളുടെ മൗലികാവകാശം ലംഘിക്കാനുള്ള അധികാരം അച്ഛനില്ലെന്നും കോടതിയുടെ ചുമതല അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലാണ്.അല്ലാതെ അവകാശങ്ങളുടെ പരിധി വെട്ടിക്കുറയ്ക്കലല്ലെന്നും വിധിന്യായത്തിലുണ്ട്. 

ഹാദിയഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത് എന്ന ഹാദിയ കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com