വിടി ബൽറാമിന് നേരെ കരിങ്കൊടി; കാറിന്റെ കണ്ണാടി തകർന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2018 02:57 PM |
Last Updated: 10th April 2018 04:57 PM | A+A A- |

തൃത്താല: സിപിഎം പ്രതിഷേധത്തിനിടെ വി. ടി ബല്‍റാം എം.എല്‍.എയുടെ കാറിൻെറ കണ്ണാടി തകർന്നു. തൃത്താല കൂടല്ലൂരിൽ ആണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തൃത്താലയിൽ റോഡ് ഉപരോധിക്കുന്നു.
ക്ഷീരസംഘം നടത്തുന്ന പരിപാടിക്കെത്തുന്ന ബൽറാമിനെതിരെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടെ ബൽറാമിൻെറ വാഹനം കടന്നുപോവുന്നതിനിടെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാണിക്കാനായി തള്ളുകയും പൊലീസുകാരൻറെ കയ്യിൽ കൊണ്ട് ഗ്ലാസ് താഴെ വീഴുകയായിരുന്നു.
സ്പെഷ്യൽ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായ രാജേഷ് എന്ന പൊലീസുകാരൻറെ കയ്യിലാണ് ഗ്ലാസ് ഇടിച്ചത്. സംഭവത്തിൽ രാജേഷിന് പരിക്കേറ്റു. അതേസമയം തന്നെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് ബൽറാം ആരോപിച്ചു. എം.എൽ.എയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ പൊലീസ് സമരക്കാരെ സഹായിക്കുകയായിരുന്നെന്നും എംഎൽഎ പറഞ്ഞു