നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകന്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രശസ്ത വന്യജീവി-ട്രാവല്‍-ഫുഡ് ഫോട്ടോഗ്രാഫറായിരുന്നു സലിം
നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകന്‍ സലിം പുഷ്പനാഥ് അന്തരിച്ചു. ഇടുക്കി കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ വെച്ച് ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പ്രശസ്ത വന്യജീവി-ട്രാവല്‍-ഫുഡ് ഫോട്ടോഗ്രാഫറായിരുന്നു സലിം. അതേസമയം സലിമിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചിരുന്നെന്നും, കാരണം വ്യക്തമല്ലെന്നും സെന്റ് ജോണ്‍സ് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. അണ്‍സീന്‍ കേരള, ദി അണ്‍സീന്‍ ഇന്ത്യ തുടങ്ങിയ പേരുകളില്‍ സലിം ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com