ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായേക്കും

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായേക്കും
ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായേക്കും

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എഡിയായി നിയമിക്കുമെന്ന് സൂചന. നിലവില്‍ അഗ്‌നിശമന സേനാവിഭാഗം തലവനായ തച്ചങ്കരിയെ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ എംഡി സ്ഥാനം വഹിക്കുന്ന ഡിജിപി എ ഹേമചന്ദ്രന്‍ അഗ്‌നിശമനസേനയുടെ തലവനാവും. 

പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തച്ചങ്കരിയെ എംഡിയായി നിയമിക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തച്ചങ്കരിയോടു മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. 

മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച തച്ചങ്കരിയുടെ പെര്‍ഫോമന്‍സ് മികച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിലുപരി ഭരണനേതൃത്വവുമായുള്ള അടുത്ത ബന്ധവും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനു ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനെ അടിമുടി അഴിച്ചുപണിയാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. 

ഗതാഗത കമ്മിഷണറായിരുന്ന വേളയില്‍ മന്ത്രി എകെശശീന്ദ്രനുമായി തച്ചങ്കരി ഇടഞ്ഞതു ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ജന്മദിനത്തില്‍ ആര്‍ടി ഓഫീസുകളില്‍ ലഡ്ഡു വിതരണം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണര്‍ കസേര തെറിപ്പിച്ചിരുന്നു. മന്ത്രിയുമായുളള സ്വരചേര്‍ച്ചയില്ലായ്മ പരിഹരിച്ചതായി സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com