യു​വ​ന​ടി​യെ അ​പ​മാ​നി​​ച്ച പ്രതി അ​റ​സ്റ്റി​ൽ ; മാപ്പുപറഞ്ഞപ്പോൾ ജാമ്യം

അ​റ​സ്റ്റി​ലാ​യ പ്ര​തി ഫോ​ണി​ൽ ​ന​ടി​യോ​ടു മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വൈകിട്ടോടെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു
യു​വ​ന​ടി​യെ അ​പ​മാ​നി​​ച്ച പ്രതി അ​റ​സ്റ്റി​ൽ ; മാപ്പുപറഞ്ഞപ്പോൾ ജാമ്യം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോട് മുക്കത്ത് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​ത​മ്പ് റോ​ഡ് ചേ​ലാം​കു​ന്ന് സ്വ​ദേ​ശി മ​നു അ​ർ​ജു​നാ​ണ് (21) പി​ടി​യി​ലാ​യ​ത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്ഐയുടെ നേതൃത്വത്തില്‍ മനുവിനെ വീട്ടില്‍ നിന്ന‌ാണ് പിടികൂടിയത്.

യുവനടി മുക്കം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അ​റ​സ്റ്റി​ലാ​യ പ്ര​തി ഫോ​ണി​ൽ യു​വ​ന​ടി​യോ​ടു മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വൈകിട്ടോടെ ഇയാളെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

തി​ങ്ക​ളാ​ഴ്ച മു​ക്ക​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഇ​തേ​തു​ട​ർ​ന്ന് യു​വ​ന​ടി മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com