വെള്ളാപ്പള്ളിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കില്ല; അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

തട്ടിപ്പിനെ കുറിച്ച് കേരളം മുഴുവന്‍ അന്വേഷിക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ വിജിലന്‍സിന് പുറത്തുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കണമെന്ന് കോടതി -  8 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം
വെള്ളാപ്പള്ളിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കില്ല; അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡി പിയോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. വിജിലന്‍സ് എടുത്ത എഫ്‌ഐഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി  നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തട്ടിപ്പിനെ കുറിച്ച് കേരളം മുഴുവന്‍ അന്വേഷിക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ വിജിലന്‍സിന് പുറത്തുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു

എസ്പി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം.  8 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്  കോടതി നിര്‍ദ്ദേശിച്ചു. ഒന്നുമുതല്‍ 3 വരെയുള്ള പ്രതികളും അഞ്ചാം പ്രതിയും അന്വേഷണം നേരിടണം. നാലാം പ്രതിയായ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി
 നജീബിനെതിരായ ആക്ഷേപം പ്രഥമാദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി. നജീബിനെ പ്രതിപട്ടികയില്‍ നി്ന്നും ഒഴിവാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com