ഹാരിസണ്‍ മലയാളം കേസ്: സിപിഐയ്‌ക്കെതിരെ ഭൂ അധികാര സംരക്ഷണ സമിതി; റവന്യു വകുപ്പ് എടുത്തുമാറ്റുക 

ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാരിനും റവന്യു വകുപ്പ്  കൈകാര്യം ചെയ്യുന്ന സിപിഐയ്ക്കും ഹൈക്കോടതിക്കും എതിരെ പ്രതിഷേധവുമായി ഭൂ അധികാര സംരക്ഷണ സമിതി 
ഹാരിസണ്‍ മലയാളം കേസ്: സിപിഐയ്‌ക്കെതിരെ ഭൂ അധികാര സംരക്ഷണ സമിതി; റവന്യു വകുപ്പ് എടുത്തുമാറ്റുക 

ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാരിനും റവന്യു വകുപ്പ്  കൈകാര്യം ചെയ്യുന്ന സിപിഐയ്ക്കും ഹൈക്കോടതിക്കും എതിരെ പ്രതിഷേധവുമായി ഭൂ അധികാര സംരക്ഷണ സമിതി രംഗത്ത്. രാജമാണിക്യം റിപ്പോട്ട് അട്ടിമറിക്കുന്ന കേരള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിക്കുക.സിപിഐ- ഹാരിസണ്‍  ഭൂമാഫിയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധിക്കുക.സിപിഐയില്‍ നിന്ന് റവന്യു വകുപ്പ് എടുത്ത് മാറ്റുക. ബ്രിട്ടീഷ് രാജ്ഞിക്കും വിദേശീയര്‍ക്കും ഹാരിസണ്‍-ടാറ്റ ഭൂമാഫിയക്കും വേണ്ടി രാജമാണിക്യം റിപ്പോര്ട്ട് അട്ടിമറിക്കുന്നത് ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവുമാണ്. ഭൂമാഫിയ പിടിമുറുക്കുന്ന കേരള ഹൈക്കോടതിയില്‍ നിന്ന് ഹാരിസണ്‍  ഇതര ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ മാറ്റുക. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന 5 ലക്ഷം ഏക്കര്‍ തോട്ടംഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് ആദിവാസി-ദളിത്  തോട്ടംതോഴിലാളി -ഇതര ഭൂരഹിതര്‍്ക്ക് വിതരണം ചെയ്യുക- ഭൂ അധികാര സമിതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 


ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടിയായിട്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഹാരിസണ്‍ ഭൂമി സംബന്ധിച്ച പൊതുതാല്‍പ്പര്യഹര്‍ജികള്‍ കോടതി തള്ളി.

സ്‌പെഷല്‍ കമ്മീഷണറായിരുന്ന രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി റദ്ദാക്കി.സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് കോടതി പരാമര്‍ശം നടത്തി. പ്രതിഷേധങ്ങള്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേയും ഹര്‍ജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

അതേസമയം കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് റവന്യൂ വകുപ്പ് മുന്‍ പ്ലീഡര്‍ സുശീല ഭട്ട് പറഞ്ഞു. സര്‍ക്കാര്‍ നിലപാടാണ് കോടതിയില്‍ തിരിച്ചടി നേരിടാന്‍ കാരണം. സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയാണിത്. ഇനി ഒതുണ്ട് ഭൂമി പോലും സര്‍ക്കാരിന് തിരിച്ചെടുക്കാനാകില്ലെന്നും സുശീല ഭട്ട് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com