രാത്രിയില്‍ പിക്കാസും പാരകളുമായി അവരെത്തുന്നു: നിധി തേടിയെത്തുന്നവരെ ഭയന്ന് കണ്ണങ്കൈ കോളനി

ഇത് അരവഞ്ചാല്‍ കണ്ണങ്കൈ കോളനി നിവാസികളുടെ ഉറക്കമാണ് ഇല്ലാതാക്കുന്നത്. 
രാത്രിയില്‍ പിക്കാസും പാരകളുമായി അവരെത്തുന്നു: നിധി തേടിയെത്തുന്നവരെ ഭയന്ന് കണ്ണങ്കൈ കോളനി

കണ്ണൂര്‍: രാത്രിയായാല്‍ പിക്കാസും പാരകളുമായി അവരിറങ്ങും. കണ്ണങ്കൈ കോളനിയില്‍ ഭൂമിയുടെ അടിത്തട്ടിലെവിടെയോ ഒളിച്ചിരിക്കുന്ന നിധി പുറത്തെടുക്കാനാണ് അപരിചിതരായ ചിലരെത്തുന്നത്. ഇത് അരവഞ്ചാല്‍ കണ്ണങ്കൈ കോളനി നിവാസികളുടെ ഉറക്കമാണ് ഇല്ലാതാക്കുന്നത്. 

രാത്രി 12 മണിക്കുശേഷമാണ് നിധി കിളച്ചെടുക്കാന്‍ പിക്കാസും വലിയ പാരകളുമായി ആളുകള്‍ വരുന്നത്. അരവഞ്ചാല്‍ കണ്ണങ്കൈയിലെ പടിഞ്ഞാറുഭാഗത്തെ ഗുഹയ്ക്ക് സമീപത്ത് വൃത്താകൃതിയില്‍ ആഴത്തില്‍ കുഴിച്ചിട്ടുണ്ട്. രാത്രി 12 മണിക്കുശേഷമാണ് കുഴിക്കാന്‍ തുടങ്ങുന്നത്. ആദ്യം ഒരാള്‍ കുഴിക്കാന്‍ തുടങ്ങും. പിന്നീട് വേറെയാള്‍വന്ന് കുഴിക്കാന്‍ തുടങ്ങും. 

ആളുകള്‍ ഒന്നിച്ചല്ല നിധി കിളക്കാന്‍ വരുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. ആദ്യം ഒരാള്‍, പിന്നീട് ആളുകള്‍ മാറിക്കൊണ്ടിരിക്കും. കുഴിയെടുക്കുന്ന സ്ഥലം റബ്ബര്‍ത്തോട്ടമാണ്. ആള്‍താമസവുമില്ല. ഉടമ കുഞ്ഞിമംഗലത്താണ്. കുറേ വര്‍ഷം മുന്‍പ് നിധി കിളച്ചെടുക്കാന്‍ ചിലര്‍ വന്നതായി കോളനിനിവാസികള്‍ പറയുന്നു. 

പഴയകാലംമുതലേ കണ്ണങ്കൈ കോളനിയിലെ ഗുഹാകവാടത്തില്‍ നിധിയുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടതായി നാട്ടുകാര്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ശേഖരിച്ചതാണെന്നും വാമൊഴിയുണ്ട്. പരിചയമില്ലാത്തവര്‍ രാത്രിസമയത്ത് നിധികുഴിക്കാനെത്തുമ്പോള്‍ ഭീതിയില്‍ കഴിയുകയാണ് കണ്ണങ്കൈ കോളനിയിലെ താമസക്കാര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com