വഴി മുടക്കി ഒറ്റക്കൊമ്പന്‍ നടുറോഡില്‍; മൂന്നാര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങിയത് രണ്ടര മണിക്കൂര്‍

വഴി മുടക്കി ഒറ്റക്കൊമ്പന്‍ നടുറോഡില്‍; മൂന്നാര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങിയത് രണ്ടര മണിക്കൂര്‍
വഴി മുടക്കി ഒറ്റക്കൊമ്പന്‍ നടുറോഡില്‍; മൂന്നാര്‍ റൂട്ടില്‍ ഗതാഗതം മുടങ്ങിയത് രണ്ടര മണിക്കൂര്‍

മൂന്നാര്‍: റോഡിന് മധ്യത്തില്‍ രണ്ടര മണിക്കൂറോളം നേരം കാട്ടാനയുടെ വിളയാട്ടം. ഇടയ്‌ക്കെല്ലാം ചിഹ്നം വിളിച്ചും അക്രമാസക്തനായും നിന്ന കാട്ടാന ആരെയും ഉപദ്രവിക്കാതെ പിന്‍വാങ്ങി. എന്നാല്‍ സംസ്ഥാന പാതയില്‍ ഒറ്റയാന്‍ നിലയുറപ്പിച്ചതോടെ രണ്ടര മണിക്കൂറോളം നേരം മൂന്നാര്‍ ഉദുമല്‍പ്പേട്ട റൂട്ടില്‍ ഗതാഗതം മുടങ്ങി.

മൂന്നാറില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ കന്നിമലയ്ക്കും പെരിയവൈര എസ്‌റ്റേറ്റിനും ഇടക്കുള്ള ഭാഗത്താണ് കാട്ടാന നിലയുറപ്പിച്ചത്. ഇടയ്ക്ക് അക്രമാസക്തനായ ആന സ്ഥലത്ത് പരിഭാന്ത്രിപരത്തി. 

ഒറ്റയാന്‍ ജനക്കൂട്ടത്തിനെതിരെ പാഞ്ഞടുത്തിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ പലരും മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കി. ആന നിന്ന സ്ഥലത്ത് റോഡിന് അധികം വീതിയില്ലാതിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ വഴിയില്ലാതായി. ഇതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയും ഇതോടെ രൂപപ്പെട്ടു വന്‍ ഗതാഗതക്കുരുക്കായി. ഇതു മണിക്കൂറുകള്‍ നീണ്ടു. ഉച്ചകഴിഞ്ഞ് മൂന്നിന് റോഡിലെത്തിയ കാട്ടാന അഞ്ചരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. 

പിന്‍കാലില്‍ അല്‍പം മുടന്തിനീങ്ങിയ കാട്ടാന ഏതുസമയത്തും അപകടം ഉണ്ടാക്കാവുന്ന നിലയിലായിരുന്നു. ആനയുടെ ആക്രമണത്തില്‍ മറയൂര്‍ സ്വദേശിയുടെ ടാറ്റ സുമോക്ക് കേടുപറ്റി. 

എസ്‌റ്റേറ്റുകളില്‍നിന്നെത്തിയ തൊഴിലാളികളുടെ നേതൃത്വത്തില്‍ ആനയെ കാട്ടിലേക്ക് മടക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. അഞ്ചരയോടെ കൊമ്പന്‍ കാട്ടിലേക്കു മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com