അകത്താക്കിയ മുട്ടകള്‍ പുറത്തുവിട്ടു മൂര്‍ഖന്‍ പാമ്പ്; വയനാട്ടില്‍ നിന്നുളള  വീഡിയോ വൈറല്‍

കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു വെളിയില്‍ ഇട്ടപ്പോഴാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യം നാട്ടുകാരുടെ കാഴ്ചയ്ക്ക് വിരുന്നൊരുക്കിയത്
അകത്താക്കിയ മുട്ടകള്‍ പുറത്തുവിട്ടു മൂര്‍ഖന്‍ പാമ്പ്; വയനാട്ടില്‍ നിന്നുളള  വീഡിയോ വൈറല്‍

വയനാട്: പാമ്പ് ഇര വിഴുങ്ങി കിടക്കുന്നത് വലിയ കൗതുകമുളള കാര്യമല്ല. എന്നാല്‍ വിഴുങ്ങിയ ഭക്ഷണം വായിലുടെ പുറന്തളളുന്ന കാഴ്ചയോ?, കേട്ടുകേള്‍വി പോലും ഇല്ലെന്നായിരിക്കും പ്രതികരണം. എന്നാല്‍ അത് ഈ കൊച്ചു കേരളത്തില്‍ സംഭവിച്ചു. 

വയനാട്ടിലാണ് എല്ലാവരെയും അതിശയിപ്പിച്ച സംഭവമുണ്ടായത്. കോഴിക്കൂട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു വെളിയില്‍ ഇട്ടപ്പോഴാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യം നാട്ടുകാരുടെ കാഴ്ചയ്ക്ക് വിരുന്നൊരുക്കിയത്. ഒന്നല്ല , എട്ടു കോഴിമുട്ടകളാണ് പാമ്പ് വായിലുടെ പുറന്തളളിയത്. രക്ഷപ്പെടുന്നതിന്റെ തത്രപ്പാടിലാണ് പാമ്പ് വിഴുങ്ങിയ മുട്ടകള്‍ ഛര്‍ദിച്ചത്. തുടര്‍ന്ന് അതിവേഗം ഇഴഞ്ഞ് കാട്ടിലേക്ക് മറയുകയും ചെയ്തു മൂര്‍ഖന്‍ പാമ്പ്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

പാമ്പുപിടുത്തതില്‍ വിദഗ്ധനായ സുജിത്ത് വി പിയാണ് മൂര്‍ഖന്‍ പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും പിടികൂടി കാട്ടിലേക്ക് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com