ചെലവ് താങ്ങാനാകില്ല;  എലിവേറ്റഡ് ഹൈവേ നിര്‍ദ്ദേശം കേന്ദ്രം തള്ളിയെന്ന് മുഖ്യമന്ത്രി 

ഒരുകിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമ്പോള്‍ 65 ലക്ഷം രൂപയാണ് ചെലവ് വരുന്നതെങ്കില്‍ കേരളത്തില്‍ എത്തുമ്പോള്‍ അത് വര്‍ധിക്കുകയാണ് - ഈ സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേ എന്നത് താങ്ങാനാവില്ലെന്ന് കേന്ദ്രം
ചെലവ് താങ്ങാനാകില്ല;  എലിവേറ്റഡ് ഹൈവേ നിര്‍ദ്ദേശം കേന്ദ്രം തള്ളിയെന്ന് മുഖ്യമന്ത്രി 

കണ്ണൂര്‍: കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെലവേറുന്നതിനാല്‍ എലിവേറ്റഡ് ഹൈവെ സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നെന്നും പിണറായി പറഞ്ഞു. വരും തലമുറയ്ക്ക്  ഒരു നാടിനെ ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ ഇന്നത്തെക്കാള്‍ പശ്ചാത്തലസൗകര്യമില്ലാത്ത നാടിനൊയാണോ ഏല്‍പ്പിച്ചുകൊടുക്കേണ്ടത്. അപ്പം ഭാവിതലമുറ കുറ്റപ്പെടുത്താതിരിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരൂമാനമെന്നും പിണറായി പറഞ്ഞു. 

നാടിന്റെ വികസനകാര്യത്തെ കുറിച്ച് ആലോചിക്കാന്‍ നമ്മുടെ നാടിന് ആകെ ബാധ്യതയുണ്ട്. സ്വഭാവികമായും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കക തന്നെ ചെയ്യും. ഒരുകിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമ്പോള്‍ 65 ലക്ഷം രൂപയാണ് ചെലവ് വരുന്നതെങ്കില്‍ കേരളത്തില്‍ എത്തുമ്പോള്‍ അത് വര്‍ധിക്കുകയാണ്. അതുതന്നെ കേന്ദ്രത്തിന് താങ്ങാനാവില്ലെന്ന് ഗഡ്കരി വ്യക്തമാക്കിയെന്ന് പിണറായി പറഞ്ഞു. ആ സമയത്താണ് എലിവേറ്റഡ് ഹൈവേയെന്ന് ചിലര്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ട് കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ എന്നത് സാധ്യമല്ലെന്ന് പിണറായി പറഞ്ഞു

ചില കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നതുകൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കാനാവില്ല. ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണ്. എതിര്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അല്ലെന്നും പ്രതിഷേധിക്കുന്നവര്‍ക്ക്  വേറെ താത്പര്യങ്ങള്‍ ഉണ്ടെന്നും പിണറായി പറഞ്ഞു. നാടിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com