ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്
ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം കരമനയില്‍ വെച്ച് സജിയെ ആക്രമിക്കുകയായിരുന്നു.
 

സജിയുടെ മുന്നിലും പിന്നിലുമായി രണ്ട് വെട്ടുകളാണ് ഏറ്റത്. സജിയെ ഉടന്‍തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് സൂചിപ്പിക്കുന്നു. അതേസമയം ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവിന് വെട്ടേറ്റ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com