വ്യാജമെഡിക്കല്‍ രേഖ: സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരായ വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി
വ്യാജമെഡിക്കല്‍ രേഖ: സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരായ വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. എസ്‌ഐ കൊണ്ട് നിര്‍ബന്ധിച്ച് കേസ് എടുപ്പിക്കുകയായിരുന്നു. കേസെടുക്കാന്‍ നിര്‍ദേശിച്ച ഡിജിപിയുടെ കത്തിലും കുറ്റകൃത്യം പരാമര്‍ശിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com