സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2018 07:52 AM |
Last Updated: 14th April 2018 08:28 AM | A+A A- |

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യും. കന്യാകുമാരിയുടെ തെക്കുഭാഗത്ത് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്കുകാരണം. മത്സ്യത്തൊഴിലാളികള്‍ ഇന്ന് ലക്ഷദ്വീപ് മേഖലയില്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ 75 ശതമാനം പ്രദേശങ്ങളിലും മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 25 ശതമാനം സ്ഥലങ്ങളിൽ ഏഴുസെന്റിമീറ്ററിന് മുകളിലുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റ് വീശാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാറ്റുകാരണം വെള്ളിയാഴ്ച മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൺസൂൺ സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം 16ന് പുറപ്പെടുവിക്കും. ഇത്തവണ സാധാരണയായി തെക്കു പടിഞ്ഞാറൻ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്.