ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിപിഎം സഹായത്തോടെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുന്നു; മുഖ്യമന്ത്രിക്കും പങ്കെന്ന് ഉമ്മന്‍ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2018 12:52 PM |
Last Updated: 15th April 2018 12:53 PM | A+A A- |

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം സഹയാത്തോടെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.പൊലീസ് എന്തുചെയ്താലും സരക്ഷിക്കപ്പെടുമെന്ന തേനന്നലാണ് കസ്റ്റഡി മരണത്തിലെത്തിച്ചത്. എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസിനുമേല്‍ നിയന്ത്രണം ഇല്ലാതായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം.പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി വേണം. ഉത്തരവാദികളായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി വേണം. പൊലീസിനെതിരെ നടപടി എടുക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രിക്കും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസെടുത്ത വിനീഷിന്റെ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം. ശ്രീജിത്തുള്‍പ്പടെയുള്ളവരെ സ്റ്റേഷനില്‍ കണ്ടുവെന്നായിരുന്നു വിനീഷിന്റെ മൊഴി. എന്നാല്‍ ഈ മൊഴി നിഷേധിച്ച് വിനീഷ് രംഗത്തെത്തി. പൊലീസ് പറയുന്ന രീതിയിലായിരുന്നില്ല തന്റെ മൊഴിയെന്നാണ് ബിനീഷിന്റെ ഭാഷ്യം