കൊച്ചിയില്‍  ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു
കൊച്ചിയില്‍  ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ ഷോണ്‍ ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസ്സിലാണ് ഓടികൊണ്ടിരിക്കുന്നതിനിടയില്‍ തീപിടുത്തമുണ്ടായത്. ആളപായമില്ല.

കലൂര്‍ കടവന്ത്ര റോഡില്‍ രാവിലെ പത്തേകാലോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ്സില്‍ നിന്ന് പുക ഉയരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. വാ​ഹ​ന​ത്തിന്‍റെ എ​സി​യി​ൽ ഉ​ണ്ടാ​യ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com