ഹര്‍ത്താലിന്റെ പിന്നില്‍ തീവ്രവാദസംഘടനകള്‍; വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു: കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2018 02:57 PM |
Last Updated: 16th April 2018 03:00 PM | A+A A- |

കൊച്ചി: കത്തുവ സംഭവത്തിന്റെ മറവില്‍ ചില തീവ്രവാദ സംഘടനകള്‍ വര്‍ഗീയ ചേരിതിരുവുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സങ്കുചിത താല്‍പ്പര്യക്കാര്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ഒരു പ്രതിഷേധ ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ മറ്റ് എല്ലാവരോടും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണ് വേണ്ടത്. അതിന് പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ഹര്‍ത്താലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പറഞ്ഞു.
സംഭവത്തില്‍ ആദ്യഘട്ടത്തില്‍ പ്രമുഖ മാധ്യമങ്ങളോ, ഇപ്പോള്‍ ഹര്‍ത്താലിന് പിറകിലുള്ള ക്ഷിദ്രശക്തികളോ നിലപാട് സ്വീകരിച്ചിരുന്നില്ല. ഈ വസ്തുതകളൊക്കെ ജനങ്ങള്‍ മനസിലാക്കണം.ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ഈ സംഭവത്തെ ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചുകൂട. ഇത്തരം പ്രവണതകള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കി, വര്‍ഗീയഛിദ്രശക്തികളെ മാറ്റിനിര്‍ത്താന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു