അപ്രഖ്യാപിത ഹര്‍ത്താല്‍; പരാതിയുമായി ബിജെപി

കശ്മീരിലെ കത്തുവയില്‍ എട്ടുവസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിന് എതിരെ ബിജെപി പരാതി നല്‍കി
അപ്രഖ്യാപിത ഹര്‍ത്താല്‍; പരാതിയുമായി ബിജെപി

തിരുവനന്തപുരം: കശ്മീരിലെ കത്തുവയില്‍ എട്ടുവസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിന് എതിരെ ബിജെപി പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും ഹര്‍ത്താലിന്റെ മറവില്‍ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി പരാതിയില്‍ പറയുന്നു. 

സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമ സമഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു,  കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് മേഖലകളിലാണ് ഒരു വിഭാഗം ആളുകള്‍ വാഹനങ്ങള്‍ തടഞ്ഞത്. 

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, അടിവാരം, വടകര, എന്നി പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.ഒരു സംഘടനയുടെ പേരിലും ഹര്‍ത്താല്‍ ആഹ്വാനം ഇല്ലാത്ത പശ്ചാത്തലത്തില്‍ സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തില്‍ കലാശിച്ചു.കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ തളളി കയറി. തലസ്ഥാനത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com