മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം - കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കേരളത്തിന് പ്രായോഗികമല്ല 
മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം


ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇത് സംബന്ധിച്ച് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് മന്ത്രി കത്തുനല്‍കി.അന്തിമവിജ്ഞാപനത്തില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കമെന്നും  കത്തില്‍ പറയുന്നു

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണെമെന്നാതാണ് ബിജെപിയുടെ അഭിപ്രായം. ഈ അഭിപ്രായം തള്ളിയാണ് കേന്ദ്രമന്ത്രി കത്ത് നല്‍കിയിത്. ഇക്കാര്യത്തില്‍ ആര്‍എസ്എസിനും ഭിന്നാഭിപ്രായമില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബിജെപി കേരളഘടകം നേരത്തേതന്നെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും കേരളത്തിന് പ്രായോഗികമല്ലെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com