ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നാലുദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. കെജിഎംഒഎ ഭാരവാഹികളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയെ  തുടര്‍ന്നാണ് തീരുമാനം
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് നാലുദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. കെജിഎംഒഎ ഭാരവാഹികളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയെ  തുടര്‍ന്നാണ് തീരുമാനം. 

സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ച മതിയെന്നായിരുന്നു സര്‍്ക്കാരിന്റെ തീരുമാനം. നോട്ടീസ് പോലും നല്‍കാതെ ആരംഭിച്ച അനശ്ചിതകാല സമരത്ത ജനകീയമായി നേരിടുമെന്നും പ്രബോഷന്‍ കാലാവധി കഴിയാത്ത ഡോക്ടര്‍മാരുണ്ടെങ്കില്‍ അവരെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സ്ഥലംമാറ്റാനും പ്രൊബേഷനിലുള്ളവരോട് വിശദീകരണം ചോദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ കടുത്ത സമ്മര്‍ദത്തിലായ കെജിഎംഒഎ ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി. ഐഎംഎ കൂടി ഇടപെട്ടതോടെ നീക്കങ്ങള്‍ക്ക് വേഗം കൂടിയത്. 
 
ഇതോടെ കെജിഎംഒ സമരം അവസാനിപ്പിക്കാന്‍ തയ്യാറായി. കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന്  മന്ത്രി  വ്യക്തമാക്കി. ഏതെങ്കിലും ഡോക്ടര്‍ ലീവ് എടുത്താല്‍ പകരം സംവിധാനം ഒരുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരാതി പരിഹാര സമിതി രൂപികരിക്കാനും തീരുമാനമായി

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.

 രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. 

മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കാനും തീരുമാനമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com