മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി അന്തരിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി അന്തരിച്ചു

ബംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകീട്ട് ഏഴരയോടെയായിരുന്നു അന്ത്യം. മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോകും. 

2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.  ഇന്ത്യന്‍ എക്‌സ്പ്രസ് ,ദ് വീക്ക്, സണ്‍ഡൈ മെയില്‍, മലയാള മനോരമ, തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ എഡിറ്റര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എറണാകുളം ചെറായി സ്വദേശിയായ ഷേണായി ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തനരംഗത്ത് വന്നത്. ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് 'ദ് വീക്ക്' വാരിക എഡിറ്ററുമായിരുന്നു.  1990-92  കാലയളവില്‍ 'സണ്‍ഡേ മെയില്‍' പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവര്‍ത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതി. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുളള വിശകലനം നടത്തുമ്പോഴും അനുപമമായ ആഖ്യാനശൈലി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഓക്‌സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക,രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 

സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com