ഹര്‍ത്താല്‍ അക്രമങ്ങള്‍ സംശയാസ്പദമെന്ന് എസ്ഡിപിഐ; അറസ്റ്റിലായത് ഇരുപതോളം പ്രവര്‍ത്തകര്‍ മാത്രം 

സോഷ്യല്‍ മീഡിയയിലെ വ്യാജ ആഹ്വാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ സംശയാസ്പദമെന്ന് എസ്ഡിപിഐ
ഹര്‍ത്താല്‍ അക്രമങ്ങള്‍ സംശയാസ്പദമെന്ന് എസ്ഡിപിഐ; അറസ്റ്റിലായത് ഇരുപതോളം പ്രവര്‍ത്തകര്‍ മാത്രം 

കൊച്ചി: സോഷ്യല്‍ മീഡിയയിലെ വ്യാജ ആഹ്വാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ സംശയാസ്പദമെന്ന് എസ്ഡിപിഐ. അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണ് എന്ന ആരോപണം ശരിയല്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായുള്ളത് ഇരുപതില്‍ താഴെ ആളുകള്‍ മാത്രമാണെന്നും നേതൃത്വം അവകാശപ്പെട്ടു. 

ഹര്‍ത്താല്‍ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് പിന്നിലെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും നേതൃത്വം പറയുന്നു. 

കത്തിവയില്‍ കൂട്ടബലാത്സംഗം നടത്തി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ഉറപ്പാക്കണം എന്നപേരിലാണ് സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com