കൊല്ലം: നാട്ടാന പരിപാലന നിയമം ലംഘിച്ച് സിപിഐ സമ്മേളനം നടത്തിയതായി വനംവകുപ്പ്. നിയമം ലംഘിച്ച് സമ്മേളനത്തില്‍ ആനയെ നടത്തിച്ചതാണ് വനംവകുപ്പ് ചോദ്യം ചെയ്യുന്നത്.
വനംവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ മന്ത്രി കെ രാജുവിന്റെ
മണ്ഡലമായ പുനലൂരിലെ കുന്നിക്കോട് പാര്‍ട്ടി മണ്ഡലം സമ്മേളനത്തിലാണ് നാട്ടാന പരിപാലന നിയമം ലംഘിച്ചത്. ആനയെ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാധ്യമങ്ങളോട് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ