അപ്രഖ്യാപിത ഹര്‍ത്താല്‍ : വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് ഡിജിപി

സംസ്ഥാനത്ത് ആദ്യമായാണ് ലീഡര്‍ലെസ്സ് ഹര്‍ത്താലുണ്ടാകുന്നത്. ഇതിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അപ്രഖ്യാപിത ഹര്‍ത്താല്‍ : വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് ഡിജിപി

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലെ ഹര്‍ത്താലും, ഉണ്ടായ നാശനഷ്ടങ്ങളും വളരെ നിര്‍ഭാഗ്യകരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ലീഡര്‍ലെസ്സ് ഹര്‍ത്താലുണ്ടാകുന്നത്. ഇതിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാന വ്യാപകമായാണ് നടത്തുന്നത്. 

മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചവർ ആരായാലും വെറുതെ വിടില്ല. ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടും. ഹര്‍ത്താല്‍ ദിവസം അറസ്റ്റ് ചെയ്തവരില്‍ നിന്ന്, ഹര്‍ത്താലിന് അനുകൂലമായി നിരത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കഴിവതും വേഗം അന്വേഷണം പൂര്‍ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com