അട്ടപ്പാടിയില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ രണ്ടാനച്ഛന്റെ ശ്രമം; രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍

മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിന് ഇടയില്‍ കുട്ടി ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു
അട്ടപ്പാടിയില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ രണ്ടാനച്ഛന്റെ ശ്രമം; രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍

പാലക്കാട്: ആറു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടാനച്ഛന്‍ പിടിയില്‍. അട്ടപ്പാടിയിലാണ് സംഭവം. കൊല്ലംകടവ് ഊരിലെ മണികണ്ഠന്‍(36) ആണ് പൊലീസ് പിടിയിലായത്. 

ബുധനാഴ്ച രാത്രിയോടെയായിരുന്നു കുട്ടിക്ക് നേരെയുള്ള രണ്ടാനച്ഛന്റെ അതിക്രമം. മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിന് ഇടയില്‍ കുട്ടി ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു. പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രണ്ടാനച്ഛനെ പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com