ഉമ്മൻചാണ്ടിയുടെ നിലപാട് തള്ളി ; കെപിസിസി അധ്യക്ഷൻ ഉടൻ, രമേശ്-രാഹുൽ കൂടിക്കാഴ്ച ഇന്ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്  ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു  ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്
ഉമ്മൻചാണ്ടിയുടെ നിലപാട് തള്ളി ; കെപിസിസി അധ്യക്ഷൻ ഉടൻ, രമേശ്-രാഹുൽ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: കെപിസിസിയുടെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. രാഹുലിന്‍റെ  വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച്ച.പുതിയ അധ്യക്ഷൻ സംബന്ധിച്ച് ഐ ​ഗ്രൂപ്പിന്റെ നിലപാടും രമേശ് ചെന്നിത്തല കോൺ​ഗ്രസ് നേതൃത്വത്തെ അറിയിക്കും. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്  ശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ഇന്നലത്തെ  ചർച്ചയിൽ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. എന്നാൽ ഈ നിർദേശം അം​ഗീകരിക്കാനാകില്ലെന്ന് രാഹുൽ​ഗാന്ധി അറിയിച്ചതായാണ് സൂചന. അടുത്ത മാസം പ്രവര്‍ത്തക സമിതി അംഗങ്ങളെ  പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷനെ  ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാന്റ്  നിലപാട്.  

വി ഡി സതീശനെയും കെ സുധാകരനെയുമാണ് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ബെന്നി ബെഹന്നാനും പിസി വിഷ്ണുനാഥിനുമൊപ്പം കെ മുരളീധരന്‍റെ പേരും എ ഗ്രൂപ്പ് നിര്‍ദേശിക്കുമെന്നാണ് വിവരം. അതേസമയം കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ് എന്നീ പേരുകളും ഹൈക്കമാൻഡിന്റെ മനസ്സിലുണ്ട്.  

എന്നാൽ വി എം സുധീരനെ നിശ്ചയിച്ച പോലെ ഏകപക്ഷീയമായി കോൺ​​ഗ്രസ് ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ. കെപിസിസി അധ്യ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്ക് , എകെ ആന്‍റണി എന്നിവരുമായി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com