കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ചിലരുടെ ആഗ്രങ്ങള്‍: എം.എം ഹസ്സന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ചിലരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമാണെന്ന് എം.എം ഹസ്സന്‍
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ചിലരുടെ ആഗ്രങ്ങള്‍: എം.എം ഹസ്സന്‍

കോട്ടയം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ചിലരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമാണെന്ന് എം.എം ഹസ്സന്‍. ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. 

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ എഐസിസിയുടെ ഭാഗത്ത് നിന്ന് വന്നതല്ലെന്നും മാധ്യമസൃഷ്ടികളാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. 

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാനായി രണ്ടു ദിവസങ്ങളിലായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com