വീട്ടില്‍ പുള്ളിമാനെ വളര്‍ത്തി, വീട്ടമ്മയെ അറസ്റ്റു ചെയ്തു 

വീട്ടില്‍ പുള്ളിമാനെ വളര്‍ത്തി, വീട്ടമ്മയെ അറസ്റ്റു ചെയ്തു 
വീട്ടില്‍ പുള്ളിമാനെ വളര്‍ത്തി, വീട്ടമ്മയെ അറസ്റ്റു ചെയ്തു 

മലപ്പുറം: വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്റെ ഭാര്യ മുംതാസിനെ(40)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഷംസുദ്ദീനെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 

12 വയസ്സിലധികം പ്രായമുള്ള പെണ്‍മാനിനെ കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ വീട്ടിലും എസ്‌റ്റേറ്റുകളിലുമായി വളര്‍ത്തി വരികയായിരുന്നുവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മാനിനെ കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ മുംതാസിനെ റിമാന്‍ഡ് ചെയ്തു. 

രഹസ്യവിവരത്തെത്തുടര്‍ന്നാണ് മുംതാസിന്റെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീടിനോടു ചേര്‍ന്നു കൂടുപോലെ ഗ്രില്ലിട്ടു നിര്‍മിച്ച പ്രത്യേക സ്ഥലത്താണു മാനിനെ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വിഭാഗത്തില്‍പെട്ട മൃഗങ്ങളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കേസാണ്.  

തെരുവുനായ്ക്കളുടെ അക്രമത്തില്‍ അവശനിലയിലായ മാനിനു സംരക്ഷണം കൊടുക്കുക മാത്രമാണു താന്‍ ചെയ്തതെന്നാണ്  ഷംസുദ്ദീന്‍ പറയുന്നത്. രണ്ടാഴ്ച മുന്‍പാണു നായ്ക്കള്‍ മാനിനെ തന്റെ വീട്ടിലേക്ക് ഓടിച്ചുകയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത മാനിനെ പിന്നീടു കാണാതായി. ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തിരിച്ചെത്തിയതായും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com