സോഷ്യൽ മീഡിയ ഹർത്താൽ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇടപെടൽ, ​ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും

സോഷ്യൽ മീഡിയ ഹർത്താൽ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇടപെടൽ, ​ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും
സോഷ്യൽ മീഡിയ ഹർത്താൽ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇടപെടൽ, ​ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹർത്താൽ ആഹ്വാനം ചെയ്തതിലും പ്രചരിപ്പിച്ചതിലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ സജീവമായി ഇടപെട്ടിട്ടുണ്ട്. ഹർത്താലിനു ശേഷവും ഇവർ വിദ്വേഷ പ്രചാരണം തുടരുകയാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 

ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പൊ​ലീ​സ്​ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​യി ഹ​ർ​ത്താ​ൽ ​ പോ​സ്​​റ്റു​ക​ളി​ട്ട ഫേ​സ്​​ബു​ക്ക്, വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ അ​ഡ്​​മി​ൻ​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. പ​ല ഗ്രൂ​പ്പു​ക​ളു​ടെ​യും അ​ഡ്​​മി​ൻ​മാ​രോ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

ഹ​ർ​ത്താലിന്റെ മ​റ​വി​ൽ അക്രമങ്ങൾ നടന്ന സംഭവത്തിന്റെ വ​സ്​​തു​ത നേ​രി​ട്ട​റി​യാ​ൻ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ മേ​ധാ​വി കേ​ര​ള​ത്തി​ലെ​ത്തി ഗ​വ​ർ​ണ​ർ, സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഹ​ർ​ത്താ​ലി​നി​ടെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​പി​ന്നി​ൽ അ​ന്ത​ർ​ദേ​ശീ​യ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​വും കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു​ണ്ട്. 

ഹ​ർ​ത്താ​ലി​ന്റെ മ​റ​വി​ലെ ആ​ക്ര​മ​ണ​ത്തി​നു​ പി​ന്നി​ൽ വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മു​ണ്ടാ​യ​താ​യി സം​സ്​​ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രു​ന്നു. കഴിഞ്ഞ ദിവസം ചേർന്ന പൊ​ലീ​സ്​ ഉ​ന്ന​ത​ത​ല​യോ​ഗ​വും ഇൗ ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com