കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം;  തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇരുവരുടെയും മുഖമുദ്ര- പിണറായി വിജയന്‍

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം;  തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇരുവരുടെയും മുഖമുദ്ര- പിണറായി വിജയന്‍

ഹൈദരാബാദ്:  മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറില്‍ നിന്നും കുട്ടികളെ രക്ഷിച്ചേ തീരുവെന്നാണ് കത്തുവ- ഉന്നവോ സംഭവങ്ങള്‍ നല്‍കുന്ന സന്ദേശം. പശുവിന്റെ പേരില്‍ പോലും കൊലപാതകങ്ങള്‍ രാജ്യത്ത്  അരങ്ങേറുകയാണെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പിണായി വിജയന്‍ പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ് മോദി സര്‍ക്കാര്‍. സ്ഥിരം നിയമനം വിദൂര സ്വപ്‌നമായി മാറി കഴിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ ത്രീവ്രമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇരു സര്‍ക്കാരുകളുടെയും മുഖമുദ്രയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ സിപിഎം മുന്നില്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com