വരാപ്പുഴ കസ്റ്റഡി മരണം : ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ പരേഡ്

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കില്ല
വരാപ്പുഴ കസ്റ്റഡി മരണം : ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ പരേഡ്

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. മൂന്ന് ആര്‍ടിഎഫി ഉദ്യോഗസ്ഥരെയും തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ്. ഇതിനാലാണ് ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്. 

ശ്രീജിത്തിന്റെ അമ്മ, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ തിരിച്ചറിയല്‍ പരേഡിനായി വിളിപ്പിച്ചിക്കാനാണ് തീരുമാനം. അതേസമയം ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പുഴ എസ്‌ഐ ദീപക്കിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കില്ല. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ദീപക് സ്റ്റേഷനിലുണ്ടായിരുന്നില്ല. 

അതിനിടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്റ്റേഷനിലെ എഎസ്‌ഐ, പൊലീസുകാര്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സ്‌റ്റേഷന്‍ ലോക്കപ്പില്‍ വെച്ച് ആരൊക്കെ, എപ്പോള്‍ മര്‍ദിച്ചു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടിയാണ് ചോദ്യം ചെയ്യല്‍.പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെയും പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും.  കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണസംഘം സൂചന നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com