സീരിയല്‍ നടി കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വീടിനുള്ളില്‍ നിന്നും നിലവിളി ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു
സീരിയല്‍ നടി കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

നിലമ്പൂര്‍: സീരിയല്‍ നടി കെ.വി.കവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ നിന്നും നിലവിളി ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വീട് അകത്ത് നിന്നും പൂട്ടിയതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്. 

കവിതയുടെ ഭര്‍ത്താവ് ബാംഗ്ലൂരിലാണ്. ഇവരുടെ നാല് വയസുകാരെ മകളെ അമ്മയുടെ വീട്ടില്‍ ആക്കിയതിന് ശേഷമായിരുന്നു കവിത ആത്മഹത്യ ചെയ്തത്.താമസിക്കുന്ന വാടക വീട്ടില്‍ വെച്ചാണ് സംഭവം. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com